26 April 2024 Friday

എഴുത്തുജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ആലങ്കോട് ലീലാകൃഷ്‌ണന് വന്നേരിനാടിന്റെ സ്‌നേഹാദരം ഇന്ന് സമ്മാനിക്കും

ckmnews


മാറഞ്ചേരി:കവി ആലങ്കോട് ലീലാകൃഷ്‌ണൻ എഴുത്തുജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്നത് ആഘോഷമാക്കുകയാണ് വന്നേരിനാട്. യുവകലാ സാഹിതി പൊന്നാനി മണ്ഡലം കമ്മിറ്റിയും പൊന്നാനി പൗരാവലിയും ചേർന്നു കവി ആലങ്കോട് ലീലാകൃഷ്‌ണന് നാടിന്റെ സ്‌നേഹാദരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഞായറാഴ്‌ചൂ നാലിന് എരമംഗലം കിളിയിൽ പ്ലാസയിലാണ് സ്‌നേഹാദരം സംഘടിപ്പിക്കുന്നത്.നാടിന്റെ സ്‌നേഹാദരം സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യും.അജിത് കൊളാടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ.ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പി. സുനീർ, നടൻ വി.കെ.ശ്രീരാമൻ,ജയരാജ് വാര്യർ, കവി റഫീഖ് അഹമ്മദ്,എഴുത്തുകാരൻ പി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുമെന്നും അറിയിച്ചു.പത്രസമ്മേളനത്തിൽ അജിത് കൊളാടി, പി. രാജൻ, പ്രഗിലേഷ് എന്നിവർ പങ്കെടുത്തു.