09 May 2024 Thursday

അനുപമയും അജിത്തും വിവാഹിതരായി

ckmnews

തിരുവനന്തപുരം: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിയെ ദത്തുനൽകിയ വിഷയത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നൽകിയത്.