09 May 2024 Thursday

ഒറിജിനലിനെ വെല്ലുന്ന മികവോടെ കുറ്റിച്ചലിലെ ഭീമൻ അനക്കോണ്ട

ckmnews

കുറ്റിച്ചൽ : കുറ്റിച്ചലിൽ അനക്കോണ്ടയെ കണ്ടവർ ആദ്യം ഒന്നമ്പരന്നു . റബർ തോട്ടത്തിനരികെ നീണ്ട് നിവർന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമൻ പാമ്പിനെ പെട്ടെന്ന് കണ്ടാൽ ആരാണ് പേടിക്കാത്തത് . മണ്ണിൽ തീർത്ത അനക്കോണ്ടയാണ് നാട്ടുകാരിൽ കൗതുകമുണർത്തുന്നത് . മണ്ണ് വെട്ടി കൂട്ടിക്കുഴച്ച് നാല് ദിവസം കൊണ്ടാണ് കോട്ടൂർ പാണംകുഴി സ്വദേശിയും രാജാരവി വർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടിയ ആകാശ് ജിജി ( 23 ) അനക്കോണ്ടയെ നിർമ്മിച്ചത് .കുറ്റിച്ചൽ പരുത്തിപ്പളി പാണംകുഴി ആകാശ് ഭവനിൽ കൂലിപ്പണിക്കാരനായ ഗിരീഷ് കുമാറിന്റെയും തിരുവനന്തപുരം കോപ്പറേഷനിലെ അനാഥാലയത്തിൽ ജോലി ചെയ്യുന്ന ജയപ്രഭയുടെയും മകനാണ് ആകാശ് ജിജി .  ജി.ജെ.  മൗഗ്ലി എന്ന യൂട്യൂബ് ചാനലിൽ വ്യത്യസ്തമായ വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആകാശ് ആനക്കോണ്ടയെ നിർമ്മിച്ചത് .  ഇനി ഇതേ നിലയിൽ നിറുത്തി ചില മാറ്റങ്ങൾ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ആകാശ് നടത്തുന്നത് .  എന്നാൽ ഇത് നിലനിറുത്തി മറ്റൊരു ഭാഗത്ത് മുതലാണ് നിർമ്മിക്കാൻ നാട്ടുകാർ ആകാശിനോട് പറയുന്നത് .