09 May 2024 Thursday

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

ckmnews

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു.  പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. 


ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. 


കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം. പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.