27 April 2024 Saturday

ഫൈസൽ ജിഷ്ണുവിനെ പരിചയപ്പെട്ടത് ജയിലിൽ; 3 പ്രതികൾക്ക് ആർഎസ്എസ് ബന്ധമില്ല

ckmnews

ഫൈസൽ ജിഷ്ണുവിനെ പരിചയപ്പെട്ടത് ജയിലിൽ; 3 പ്രതികൾക്ക് ആർഎസ്എസ് ബന്ധമില്ല


പത്തനംതിട്ട∙ തിരുവല്ല പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ പിടിയിൽ. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ജിഷ്ണു യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. 


വ്യക്തി വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും മറ്റ് 3 പ്രതികൾക്ക് ആർഎസ്എസ് ബന്ധമില്ല. ഒരാൾ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്. 


ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ഇന്നലെ രാത്രി 8ന് ആണ് സന്ദിപിനെ ബൈക്കിലെത്തിയ സംഘം നടുറോഡിൽ തടഞ്ഞു നിർത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്