26 April 2024 Friday

തൃശൂർ മൂരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപകടത്തിൽ മരിച്ചു

ckmnews

തൃശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പറുമായ തുറവന്‍കാട് സ്വദേശി കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ്ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.ഇവർ സഞ്ചരിച്ചിരുന്ന വാഹനം സ്വകാര്യ ബസ്സുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപടത്തില്‍പ്പെട്ട് തെറിച്ച് വീണ ഷീലയുടെ ശരിരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.