27 April 2024 Saturday

ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ckmnews

ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺ കുമാർ എന്ന കണ്ണൻ(30) ആണ് മരിച്ചത്. ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം.രിച്ച അരുൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഈ മേഖലയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലൽ പതിവാണ്‌. കഴിഞ്ഞ ദിവസവും ഇവിടെ ഗുണ്ടാസംഘം പരസ്പ്പരം ഏറ്റുമുട്ടിയിരുന്നതായും പൊലിസ് പറഞ്ഞു.

ഗുണ്ടാസംഘങ്ങളുടെ കുടിപകയുടെ ഭാഗമായി പ്രതികാരം ചെയ്യാൻ കൊണ്ടുവന്ന നടൻ ബോംബ്‌ ആവാം പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. കൈയിൽ ഇരുന്നാണ് ബോംബ് പൊട്ടിയത്. സംഭവത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയുടെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.