09 May 2024 Thursday

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി , പരോളിലിറങ്ങി തൂങ്ങിമരിച്ച നിലയില്‍

ckmnews

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍. ചെങ്കോട്ടുകോണം സ്വദേശി കൃഷ്ണൻ നായർ (65)ആണ് മരിച്ചത്. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന കൃഷ്ണൻ നായർ ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങുകയായിരുന്നു.

2012ലാണ് മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊന്ന കേസിൽ കൃഷ്ണൻ നായർക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ലോക്ക് ഡൗൺ കാലത്ത് പരോൾ ലഭിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ചേങ്കോട്ടുകോണം ഗാന്ധി സ്മാരകത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)