26 April 2024 Friday

ഇന്നും നാളെയും മഴ കനക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്: അതീവ ജാഗ്രത

ckmnews

ഇന്നും നാളെയും മഴ കനക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്: അതീവ ജാഗ്രത


തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 


കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിലാണ് മഴ കനക്കുക. അതീവ ജാഗ്രത പുലർത്താൻ സർക്കാർ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിർദേശിച്ചു. ഇടുക്കി, ഇടമലയാര്‍, പമ്പ ഡാമുകള്‍ തുറന്നെങ്കിലും ആശങ്കയില്ല. ഒക്ടോബർ 23വരെയുള്ള എല്ലാ സര്‍വകലാശാലാ പരീക്ഷകളും മാറ്റി.


ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:


ബുധൻ: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.


വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.


യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:


ബുധൻ: കൊല്ലം, ആലപ്പുഴ, കാസര്‍കോട്.


വ്യാഴം: കണ്ണൂർ, കാസര്‍കോട്.


വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.


ശനി: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്