26 April 2024 Friday

ഇന്നും വില ഉയർന്നു; രാജ്യത്ത് പെട്രോൾ ലിറ്ററിന് 110 രൂപ കടന്നു

ckmnews

ഇന്നും വില ഉയർന്നു; രാജ്യത്ത് പെട്രോൾ ലിറ്ററിന് 110 രൂപ കടന്നു


തുടർച്ചയായ നാലാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില ഉയർന്നു.ഡൽഹിയിൽ പെട്രോൾ, ഡീസൽ വില 0.35 പൈസ കൂടി ലിറ്ററിന് യഥാക്രമം ₹ 105.84 രൂപയായും 94.57 രൂപയായും ഉയർത്തി. തുടർച്ചയായ നാലാം ദിവസവും ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില 0.35 പൈസ വർദ്ധിച്ചിരിക്കുകയാണ്.


മുംബൈയിൽ പെട്രോൾ വില 0.34 പൈസ വർദ്ധിച്ച് ലിറ്ററിന് 111.77 രൂപയായി, ഡീസൽ വില 0.37 വർദ്ധിച്ച് 102.52 രൂപയിലെത്തി.


പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 106.43 രൂപയും ലിറ്ററിന് 97.68 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 103.01 രൂപയും ലിറ്ററിന് 98.92 രൂപയും എന്ന നിലയിലെത്തി.

ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 109.53 രൂപയ്ക്കും ഡീസൽ 100.37 രൂപയ്ക്കും ലഭിക്കും. ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 110.09 രൂപയും ഡീസൽ ഒരു ലിറ്ററിന് 103.08 രൂപയുമാണ്.


സെപ്റ്റംബർ അവസാന വാരത്തിൽ, നിരക്ക് പുനർനിർണയത്തിലെ മൂന്നാഴ്ച നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം, ഇത് പെട്രോൾ വിലയിലെ 16-ാമത്തെ വർധനയും ഡീസൽ വിലയിലെ 19-ാമത്തെ വർദ്ധനയുമാണ്.