26 April 2024 Friday

നരണിപ്പുഴ കുമ്മിപ്പാലം കോൾ പടവിൽ ബണ്ട് യാഥാർത്യമാക്കണം:വെളിയങ്കോട് പഞ്ചായത്ത് ഭരണ സമിതി

ckmnews



പൊന്നാനി കോൾ മേഖലയിലെ  പ്രധാനപ്പെട്ട  കോൾ നിലമായ  വെളിയങ്കോട്   ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട  നരണിപ്പുഴ -  കുമ്മിപ്പാലം  കോൾ  പടവിൽ  സ്ഥിരമായ  ബണ്ട്  നിർമ്മിച്ച്  കൃഷി ഇറക്കുന്നതിന്  നെൽകർഷകർക്ക് സൗകര്യെമൊരുക്കണമെന്ന്  പഞ്ചായത്ത്  ഭരണ സമിതി  സർക്കാറിനോടാവശ്യപ്പെട്ടു.220  ഏക്കർ  വിസ്ത്രിതിയും,  വർഷം തോറും   600 ടൗൺ വരെ  നെല്ല് സംഭരിക്കുന്നതുമായ   ഈ  പാടശേഖരത്തെ  ആശ്രയിച്ച്  ഇരുനൂറ്റി അമ്പതോളം  കർഷകരും , നൂറുകണക്കിന്  കർഷക തൊഴിലാളികളുമാണ് കഴിയുന്നത് . 

കോൾ പടവിൽ ഉൾപ്പെട്ട രണ്ടേമുക്കാൽ  കിലോമീറ്റർ വരുന്ന  ബണ്ടിനെ  ആശ്രയിച്ചാണ്  പുഞ്ചകൃഷി  പ്രധാനമായും  ചെയ്തു  വരുന്നത് . സ്ഥിരം ബണ്ട്  ഇല്ലാത്തതിനാൽ  കർഷകർക്ക്  ഉണ്ടാവുന്ന ഭാരിച്ച സാമ്പത്തിക ചെലവും , ഇഞ്ചൻ തറ ഇല്ലാത്തതിനാലും  ഈ വർഷം  കർഷകർ  കൃഷി ഇറക്കില്ലന്ന്  കോൾപടവ് ഭാരവാഹികൾ  ഗ്രാമ പഞ്ചായത്തിനെ അറിയിച്ച വിവരം  ഭരണസമിയോഗം  ചർച്ച  ചെയ്യുകയും  നെൽകർഷകരുടെ  അടിയന്തിര സാഹചര്യം പരിഗണിച്ച്  കോൾ പടവിൽ  മുടക്കമില്ലാതെ കൃഷി  ഇറക്കുന്നതിന്   സ്ഥിരം ബണ്ട് എന്ന ആവശ്യം  യാഥാർത്യമാക്കണമെന്ന് ,  സംസ്ഥാന സർക്കാറിനോടും , കൃഷി വകുപ്പിനോടും  ആവശ്യപ്പെടുന്നതിന്  ഭരണ സമിതി യോഗം  ഐക്യകണ്ഠേന  തീരുമാനിച്ചു .യോഗത്തിൽ  പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു  അധ്യക്ഷത  വഹിച്ചു .  വൈസ്  പ്രസിഡന്റ്  ഫൗസിയ  വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ്  കമ്മിറ്റി  അംഗങ്ങളായ  മജീദ്  പാടിയോടത്ത്  ,  സെയ്ത്  പുഴക്കര ,  ഷരീഫ  മുഹമ്മദ്  , ഗ്രാമ പഞ്ചായത്തങ്ങളായ  ഹുസ്സൈൻ  പാടത്ത കായിൽ , ഷീജ സുരേഷ് , തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്ത്  സംസാരിച്ചു.