27 April 2024 Saturday

ഭർത്താവിനൊപ്പം പുറത്തുപോയി; അവശയായി തിരിച്ചെത്തി; യുവതി മരിച്ചു; ദുരൂഹത

ckmnews

വീര്യമ്പ്രത്ത് വാടക വീട്ടിൽ എത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കോട്ടയ്ക്കൽ എടരിക്കോട് സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൂരാപ്പുറം ക്വാറിയുടെ സമീപം കിഴക്കെ വാഴയിലെ വാടക വീട്ടിൽ എത്തിയതായിരുന്നു യുവതി. കോട്ടയ്ക്കൽ സ്വദേശിയായ യുവാവ് കുടുംബസമേതം ഒന്നര വർഷം മുൻപാണ് ഈ വീട് വാടകയ്ക്ക് എടുക്കുന്നത്. ഈ വീട്ടിലാണ് താജുദ്ദീനും ഭാര്യയും രണ്ടു മക്കൾക്കൊപ്പം 10 ദിവസം മുൻപ് എത്തിയത്. കൊണ്ടോട്ടി സ്വദേശിനിയാണ് യുവതി.