26 April 2024 Friday

സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ckmnews

പെരിന്തൽമണ്ണ ∙ സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന 3 കിലോഗ്രാം കഞ്ചാവുമായി 2 പേരെ എക്‌സൈസ് സംഘം അറസ്‌‌റ്റ് ചെയ്‌തു. പാങ്ങ് പുളിവെട്ടി തേനാംപിലാക്കൽ മുഹമ്മദ് കബീർ(27), പാങ്ങ് കമ്പനിപ്പടി മുരിങ്ങത്തോട്ടിൽ ഫാരിസ്(35) എന്നിവരെയാണ് പിടികൂടിയത്. 

പാങ്ങ് ഭാഗത്ത് വാഹന പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ് ജില്ലാ രഹസ്യാന്വേഷണ വിഭാഗവും പെരിന്തൽമണ്ണ റേഞ്ച് സംഘവും ചേർന്ന് ഇവരെ പിടികൂടിയത്. ഒന്നര ലക്ഷത്തോളം രൂപ വില വരുന്നതാണ് പിടികൂടിയ ക‍ഞ്ചാവെന്നും വിൽപനയ്‌ക്കായാണ് കൊണ്ടു വന്നതെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്‌