26 April 2024 Friday

കാപ്പ ചുമത്തി നാടുകടത്തി; ഇപ്പോൾ എംഡിഎംഎയുമായി പിടിയിൽ

ckmnews

കൊച്ചി∙ കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരിമരുന്നുമായി പിടിയിൽ. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോയെയാണ് എംഡിഎംഎയുമായി പിടികൂടിയത്. പെരുമ്പാവൂര്‍, കുറുപ്പംപടി, മൂവാറ്റുപുഴ സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച തുടങ്ങി അഞ്ചിലധികം കേസില്‍ പ്രതിയാണ്.റൂറൽ എസ്പി കെ.കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കുന്നത്തുനാട് പൊലീസാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ പേരിൽ നേരത്തേ ലഹരികടത്ത് ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടായതോടെ എസ്പി നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു കാപ്പ ചുമത്തിയത്. ഒരു വർഷത്തേയ്ക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.