26 April 2024 Friday

ഉത്തരേന്ത്യയില്‍ ശക്തമായ മഴ; വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ckmnews

അതിശക്തമായ മഴ ഒഴിയാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മഴ ശക്തമായി ഇപ്പോഴും തുടരുകയാണ്. നദികള്‍ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായ അവസ്ഥയാണ്.

ചത്തീസ്ഗഡില്‍ റായ്പൂര്‍, ഗരിയാബന്ദ് ജില്ലകള്‍ പൂര്‍ണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയില്‍ ഗോദാവരി നദി കരകവിഞ്ഞതോടെ നാസിക് അടക്കമുള്ള മേഖല വെളളപൊക്കത്തിലായി