27 April 2024 Saturday

മധ്യവയസ്കനെ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി

ckmnews

കൊച്ചി: മധ്യവയസ്കനെ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. എറണാകുളം ഏരൂരിലാണ് സംഭവം.

ഏരൂര്‍ സ്വദേശി സേതുമാധവനാണ് മരിച്ചത്. 58 വയസ്സായിരുന്നു.

സ്വകാര്യ സ്കൂളില്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു സേതുമാധവന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.