27 April 2024 Saturday

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോർ‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

ckmnews

തിരുവനന്തപുരം: 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ്​ ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്​ ര​​ണ്ടാം വ​​ര്‍​​ഷ ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി, വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം പ്രഖ്യാപിച്ചത്​. മു​​ഴു​​വ​​ന്‍ മാ​​ര്‍​​ക്ക്​ നേ​​ടി​​യ​​വ​​രു​​ടെ​​യും മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ്​ നേ​​ടി​​യ​​വ​​രു​​ടെ​​യും എ​​ണ്ണ​​ത്തി​​ലും വര്‍ധനവുവുണ്ട്​. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും 4,46,471 വിദ്യാര്‍ഥികളാണ്​ ഈ വര്‍ഷം​ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്.

ഫ​​ല​​മ​​റി​​യാ​​വു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ള്‍:

www.keralaresults.nic.in,

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ള്‍: Saphalam2021, iExaMs-Kerala