26 April 2024 Friday

കോവിഡ് വ്യാപനം:മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു.ഡി വിഭാഗം പൂര്‍ണ്ണ കണ്ടെയ്ന്‍മെന്റ് സോണ്‍ ശനി ഞായര്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടരും

ckmnews

കോവിഡ് വ്യാപനം:മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു.ഡി വിഭാഗം പൂര്‍ണ്ണ കണ്ടെയ്ന്‍മെന്റ് സോണ്‍ ശനി ഞായര്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടരും


കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയും ഉത്തരവിറക്കിയത്.കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണ കണ്ടെയ്ന്‍മെന്റ് സോണായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളാണ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക. ഈ നാല് വിഭാഗങ്ങളിലും ഏര്‍പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. വ്യാഴാഴ്ച (2021 ജൂലൈ 22) മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. നാലു വിഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുണ്ടെന്ന് പോലിസ്, തദ്ദേശഭരണ സ്ഥാപന അധികാരികള്‍,ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ചുവടെ,


എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍,കമ്മീഷനുകള്‍,കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പടെ എല്ലാ പൊതു സ്ഥാപനങ്ങളും 100% ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാവുന്നതാണ്.എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടുമണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ടാക്‌സികളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം.കുടുംബാംഗങ്ങളുടെ യാത്രക്ക് ഈ നിയന്ത്രണം ബാധകമല്ല.ബീവറേജ് ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്‍ക്കും പാര്‍സല്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കാവുന്നതാണ്. ശാരീരിക സമ്പര്‍ക്കമില്ലാതെ ഔട്ട്‌ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ (പരമാവധി 20 പേര്‍) അനുവദനീയമാണ്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ച് പ്രഭാത, സായാഹ്ന നടത്തം അനുവദനീയമാണ്.ഹോട്ടലുകളും റെസ്റ്റോറന്റുകളും പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവക്കായി രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. വീട്ടുജോലിക്കായി പോകുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍  കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്കു വരെ പരിമിതമായ സമയം പ്രവേശനം അനുവദിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു  ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ആയിരിക്കണം.വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണം ക്വാറികളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കും.തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ്  സാമഗ്രഗികള്‍,ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്,പെയ്ന്റിംഗ് മെറ്റീരിയല്‍സ്,ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടുമണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.ശനി, ഞായര്‍ ദിവസങ്ങളില്‍  ലോക്ക്ഡൗണ്‍ ആയിരിക്കും.ജിമ്മുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും മതിയായ വായുസഞ്ചാരമുള്ള എ.സി ഉപയോഗിക്കാത്ത ഹാളുകളില്‍ / സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.ബ്യൂട്ടിപാര്‍ലറുകളും ബര്‍ബര്‍ ഷോപ്പുകളും ലോക്ക് ഡൗണ്‍ ദിവസങ്ങളിലൊഴികെ മുടി വെട്ടുന്നതിനു മാത്രമായി തുറക്കാവുന്നതാണ്.ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും ലോക്ക് ഡൗണ്‍ ദിവസങ്ങളിലൊഴികെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുമണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും.ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ കോവിഡ് രോഗ വിമുക്തരോ ആയവര്‍ മാത്രം കടകളില്‍ പോകുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്.


ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍,കമ്മീഷനുകള്‍,കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പടെ എല്ലാ പൊതു സ്ഥാപനങ്ങളും 100% ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാവുന്നതാണ്.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടു മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് എല്ലാ കടകളും 50 ശതമാനം തൊഴിലാളികളെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്.അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ പാര്‍സല്‍ അനുവദിക്കുന്നതിന് മാത്രമായി പ്രവര്‍ത്തിക്കാം.ശാരീരിക സമ്പര്‍ക്കം കൂടാതെയുളള ഔട്ട്‌ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും (പരമാവധി 20 പേര്‍). സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.സാമൂഹിക അകലം പാലിച്ച് കൊണ്ടുളള പ്രഭാത സായാഹ്ന നടത്തം അനുവദിക്കുന്നതാണ്.ഹോട്ടലുകളും റസ്റ്റോറന്റുകളും പാര്‍സല്‍,ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവയ്ക്കായി രാവിലെ ഏഴ് മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.ആരാധനാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍  കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്കു വരെ പരിമിതമായ സമയം പ്രവേശനം അനുവദിക്കും.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു  ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ആയിരിക്കണം.വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണം ക്വാറികളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കും.തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ്  സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടുമണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍  ലോക്ക്ഡൗണ്‍ ആയിരിക്കും.ജിമ്മുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും മതിയായ വായുസഞ്ചാരമുള്ള എ.സി ഉപയോഗിക്കാത്ത ഹാളുകളില്‍ / സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.ഓട്ടോറിക്ഷകള്‍ക്ക് രണ്ട് യാത്രക്കാരെ വെച്ച് സര്‍വ്വീസ് നടത്താം.ബ്യൂട്ടിപാര്‍ലറുകളും ബര്‍ബര്‍ ഷോപ്പുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മുടി വെട്ടുന്നതിനു മാത്രമായി തുറക്കാവുന്നതാണ്.ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍  തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും.ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ കോവിഡ് രോഗ വിമുക്തരോ ആയവര്‍ മാത്രം കടകളില്‍ പോകുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്.


സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍


അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ട് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹ ആവശ്യാര്‍ത്ഥം തുണിക്കടകള്‍, ജ്വല്ലറികള്‍, ഫുട് വെയര്‍ കടകള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബുക്ക് സ്റ്റാളുകള്‍, റിപ്പയര്‍ സര്‍വ്വീസ് കടകള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ വെച്ച് വെള്ളിയാഴ്ച്ചകളില്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ട് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ട് മണിവരെ പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവക്കായി  പ്രവര്‍ത്തിക്കാവുന്നതാണ്.വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണം ക്വാറികളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കും. തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ്  സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് 50 ശതമാനം ജീവനക്കാരെ വെച്ച് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടുമണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.ശനി, ഞായര്‍ ദിവസങ്ങളില്‍  ലോക്ക്ഡൗണ്‍ ആയിരിക്കും.പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ കോവിഡ് രോഗ വിമുക്തരോ ആയവര്‍ മാത്രം കടകളില്‍ പോകുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്


ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍


 അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. ( റേഷന്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, പാലുല്‍പ്പന്നങ്ങള്‍ നില്‍ക്കുന്ന കടകള്‍, പഴം-പച്ചക്കറി കടകള്‍, മത്സ്യ-മാംസ കടകള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍).ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.വര്‍ക്ക് സൈറ്റില്‍ ലഭ്യമായ സാഗ്രികള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവുന്നതാണ്.

25 % ജീവനക്കാരെ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.