26 April 2024 Friday

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം: പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

ckmnews

കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം.ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. രാവിലെ 6 മണിയോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.മാനസികരോഗം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നര മണിയോടെ ഓഫീസിലെത്തുകയും എം.എല്‍.എയെ കാണണമെന്ന് പറയുകയും ചെയ്തു. തിരിച്ചയക്കാന്‍ ശ്രമിച്ച സ്റ്റാഫ് അംഗങ്ങളെ അഞ്ചര മണിയോടെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്.