26 April 2024 Friday

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമം; പിതാവ് പൊലീസ് പിടിയിൽ

ckmnews

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമിച്ച പിതാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുരുകനാണ് പിടിയിലായത്. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞത്. കുഞ്ഞ് റോഡിൽ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.