26 April 2024 Friday

മാധ്യമ പ്രവര്‍ത്തകന് സിഐയുടെ മര്‍ദ്ധനം:കെ യു ഡബ്ല്യൂ ജെ പ്രതിഷേധിച്ചു

ckmnews

മാധ്യമ പ്രവര്‍ത്തകന് സിഐയുടെ മര്‍ദ്ധനം:കെ യു ഡബ്ല്യൂ ജെ പ്രതിഷേധിച്ചു


മലപ്പുറം; പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ പി എം റിയാസിനെ പൊലീസ് അന്യായമായി മർദിച്ചതിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു പ്രതിഷേധ സംഗമം.റിയാസിനെ മർദിച്ച തിരൂർ സിഐ ഫർസാദിനെതിരെ കർശന നടപടിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പ്രതിഷേധ സംഗമം കെയുഡബ്ല്യൂ ജെ സംസ്ഥാന കമ്മിറ്റി അംഗം എസ് മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഷംസുദീൻ മുബാറക്, ജോയിൻ്റ് സെക്രട്ടറി പി ഷംസീർ, ട്രഷറർ സി വി രാജീവ്, സുരേഷ് എടപ്പാൾ എന്നിവർ സംസാരിച്ചു. കെ യു ഡബ്ല്യൂ ജെ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി ഡി ഷിബി, വി പി നിസാർ, അബ്ദുൾ ഹയ്യ്, കെ ഷമീർ എന്നിവർ നേതൃത്വം നൽകി.