23 June 2024 Sunday

അറഫ സംഗമത്തിൽ 18 ലക്ഷത്തിലേറെ തീർഥാടകർ; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ckmnews

അറഫ സംഗമത്തിൽ 18 ലക്ഷത്തിലേറെ തീർഥാടകർ; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ


മിനാ ∙ അതിരുകളും മതിലുകളും മറന്ന്, മുറിവുകളും മത്സരങ്ങളും പൊറുത്ത് ആ മലയിൽ രാജ്യങ്ങൾ ഒരു മനമായി; അറഫ സ്നേഹമായി.ഹജ്ജിന്റെ ഏറ്റവും സുപ്രധാന കർമമായ അറഫ സംഗമത്തിൽ തുടിച്ചത് സാഹോദര്യം. എല്ലാ വ്യത്യാസങ്ങളുടെയും ഭാരമിറക്കിവച്ച് ‘മനുഷ്യർ’ എന്ന ഒറ്റച്ചിന്തയിൽ ഒത്തുചേർന്നത് വിവിധ രാജ്യങ്ങളിലെ 18,22,164 ഹജ് തീർഥാടകർ. അവിടെ വലിയവരോ ചെറിയവരോ ഇല്ല. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തിനായി എത്തിയ തുല്യർ. അവർക്കെല്ലാം ഒരേ ഒരു ചിന്ത – ചെയ്തുപോയ തെറ്റുകൾക്ക് ദൈവസന്നിധിയിൽ മാപ്പിരക്കണം, ഹൃദയം കൊണ്ട് ഏറ്റുപറച്ചിൽ നടത്തണം, പശ്ചാത്താപത്തിൽ ശുദ്ധിചെയ്തെടുത്ത മനസ്സുമായി പുതിയ മനുഷ്യരാകണം. ഇന്ന് ഗൾഫ് രാജ്യങ്ങൾ ബലിപെരുന്നാൾ കൊണ്ടാടുമ്പോൾ കേരളത്തിലും ഒമാനിലും പെരുന്നാൾ നാളെയാണ്.