17 July 2024 Wednesday

ചങ്ങരംകുളം മാന്തടത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ckmnews

ചങ്ങരംകുളം മാന്തടത്ത്  ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത്  ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവര്‍ മാന്തടം സ്വദേശി ശ്രീധരന്‍(53) ബൈക്ക് യാത്രികനായ എടപ്പാള്‍ സ്വദേശി ഫായിസ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 9 മണിയോടെ മേലെ മാന്തടത്തിലാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു