23 June 2024 Sunday

വയനാടുമായുള്ള ബന്ധം തിരഞ്ഞെടുപ്പിന് അതീതം; നിങ്ങൾ കണ്ടത് കുടുംബാംഗത്തെപ്പോലെ, എന്നും ഓർക്കും’

ckmnews

‘വയനാടുമായുള്ള ബന്ധം തിരഞ്ഞെടുപ്പിന് അതീതം; നിങ്ങൾ കണ്ടത് കുടുംബാംഗത്തെപ്പോലെ, എന്നും ഓർക്കും’


കൽപറ്റ∙ വയനാട് ലോക്സഭാ മണ്ഡലം നിലനിർത്തുമോ എന്ന കാര്യത്തിൽ തീരുമാനം പറയാതെ രാഹുൽ ഗാന്ധി. വയനാടാണോ റായ്ബറേലി ആണോ നിലനിർത്തുക എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്ന തീരുമാനമായിരിക്കും സ്വീകരിക്കുകയെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദിയറിയിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ‘‘വയനാട്ടിലെ ജനം വലിയ പിന്തുണയാണ് നൽകിയത്. എനിക്ക് ഔദ്യോഗിക വസതി നഷ്ടമായപ്പോൾ വയനാട്ടിൽ വന്ന് താമസിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയുള്ളവർ കത്തെഴുതി. നമ്മുടെ ബന്ധം തിരഞ്ഞെടുപ്പിന് അതീതമാണ്. നിങ്ങളെന്നെ കുടുംബാംഗത്തെ പോലെ കരുതി. ഇ.ഡി ചോദ്യം ചെയ്തപ്പോഴും രണ്ടു വർഷം ജയിൽ ശിക്ഷ വിധിച്ചപ്പോഴും പാർലമെന്റിൽനിന്നു പുറത്താക്കിയപ്പോഴും നിങ്ങൾ എന്റെ ഒപ്പം നിന്നു. ജീവിതകാലം മുഴുവൻ ഇതെന്റെ മനസ്സിലുണ്ടാകും.’’– രാഹുൽ പറഞ്ഞു.