23 June 2024 Sunday

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് മരിച്ചു

ckmnews

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് മരിച്ചു


തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് മരിച്ചു. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി മരിച്ചത്.


സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു. ഇതിനായി പലിശക്കെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

മണിലാൽ വിവിധ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് 11 വായ്പകളാണ് എടുത്തത്. ഒമ്പത് ലക്ഷം രൂപ ഇങ്ങനെ പലിശക്ക് എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു