30 June 2024 Sunday

പൊന്നാനി സ്വദേശിനിയായ 48 കാരിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയ സംഭവം നരിപ്പറമ്പ് സ്വദേശിക്ക് 12 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ckmnews

പൊന്നാനി സ്വദേശിനിയായ 48 കാരിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയ സംഭവം


നരിപ്പറമ്പ് സ്വദേശിക്ക് 12 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി


പൊന്നാനി സ്വദേശിനിയായ 48 കാരിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു. പൊന്നാനി നരിപ്പറമ്പ് സ്വദേശി കാരായിൽതുറയിൽ ചങ്ങൻ മകൻ നാരായണൻ (കുഞ്ഞൻ)കുറ്റക്കാരനെന്ന് കണ്ടെത്തി 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.2019 നവംബർ 28ന് പരാതിക്കാരിയായ 48 കാരിയെ  മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി വീട്ടിലേക്ക് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.പിഴ തുകയായ ഒന്നര ലക്ഷം രൂപ അതി ജീവിതക്ക് നൽകണം,പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം.കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശവും നല്‍കി.