17 July 2024 Wednesday

പൊന്നാനിയിൽ കടയുടമയെ കടയിൽ കയറി ആക്രമിച്ചെന്ന് പരാതി കടയുടമക്ക് പരിക്ക് 'തുടയെല്ല് പൊട്ടി പോലീസ് അന്വേഷണം തുടങ്ങി

ckmnews


പൊന്നാനിയിൽ കടയുടമയെ കടയിൽ കയറി ആക്രമിച്ചെന്ന് പരാതിയിൽ പൊന്നാനി പോലീസ് അന്വേഷണം തുടങ്ങി.പൊന്നാനി അങ്ങാടിയിൽ ബെഡ് എംബ്ബോറിയം സ്ഥാപനത്തിന്റെ ഉടമ 63 വയസുള്ള കണ്ടത്ത് വീട്ടിൽ അബ്ദുൾ നാസറിനെയാണ് മദ്യപിച്ചെത്തിയ യുവാവ് മർദ്ദിച്ചത്.അക്രമത്തിൽ മർദ്ദനത്തിൽ പരിക്കേറ്റ നാസറിന്റെ തുടയെല്ല് പൊട്ടുകയും ചെയ്തു.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.നാസറിന്റെ കയ്യിലുണ്ടായിരുന്ന പണവും അക്രമി കവർന്നതായി പരാതിയുണ്ട്.പരിക്കേറ്റ അബ്ദുൾ നാസറിനെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മദ്യപിച്ചെത്തിയ യുവാവാണ് അക്രമം നടത്തിയതെന്ന് നാസർ പറഞ്ഞു.സംഭവത്തിൽ പൊന്നാനി പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്