30 June 2024 Sunday

പൊന്നാനി,വെളിയംകോട് മേഖലയിൽ കടലാക്രമണം രൂക്ഷം 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍'80 ഓളം വീടുകളിൽ വെള്ളം കയറി

ckmnews

പൊന്നാനി,വെളിയംകോട് മേഖലയിൽ കടലാക്രമണം രൂക്ഷം


5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍'80 ഓളം വീടുകളിൽ വെള്ളം കയറി


പൊന്നാനി:പൊന്നാനി,വെളിയംകോട്,പാലപ്പെട്ടി മേഖലയിൽ കടലാക്രമണം രൂക്ഷമാകുന്നു.താലൂക്കിലെ തീര പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം നേരിടുന്നത്. പൊന്നാനി മേഖലയില്‍ മുപ്പതോളം വീടുകളിലേക്കും,പാലപ്പെട്ടി വെളിയംകോട് മേഖലകളില്‍ അന്‍പതോളം വീടുകളിലേക്കും വെള്ളം കയറി. 5 വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ അലിയാര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ ഉച്ചയോടെയാണ് ശക്തമായ തിരയടിയുണ്ടായത്.പാലപ്പെട്ടിയില്‍ ചെറിയകത്ത് ആലികുട്ടി,മരയ്ക്കാരകത്ത് സൈഫു,ഹാജിരാകത്ത് റസീന, കാക്കാനാട്ട് ഹനീഫ,വടക്കെപുറത്ത് ഹലീമ ,കറുപ്പന്‍വീട്ടില്‍ സുലൈമാന്‍,കിഴക്കേതില്‍ സെഫിയ.വെളിയങ്കോട് വടക്കൂട്ട് മൊയ്ദീന്‍,ചുള്ളിന്റെ ഹസ്സന്‍ ഉള്‍പ്പെടെ എണ്‍പതോളം വീടുകളിലാണ് വെള്ളം കയറിയത്.മുറിഞ്ഞഴി, ഹിളര്‍ പള്ളിക്കു സമീപം എംഇഎസ് കോളജിന് പിന്‍വശം തുടങ്ങി വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കടുത്ത ദുരിതമാണ് വിതയ്ക്കുന്നത്.