30 June 2024 Sunday

മദ്യപാനത്തിനിടെ തര്‍ക്കം'പൊന്നാനിയില്‍ കുത്തേറ്റ തമിഴ്നാട് സ്വദേശി മരിച്ചു

ckmnews

മദ്യപാനത്തിനിടെ തര്‍ക്കം'പൊന്നാനിയില്‍ കുത്തേറ്റ തമിഴ്നാട് സ്വദേശി മരിച്ചു


പൊന്നാനി.മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടയില്‍ കുത്തേറ്റ തമിഴ്നാട് സ്വദേശി മരിച്ചു.തമിഴ്നാട് ഉളുന്തൂര്‍ സ്വദേശി 45 വയസുള്ള ശങ്കര്‍ ആണ്  കൊല്ലപ്പെട്ടത്.തിങ്കളാഴ്ച രാത്രിയോടെ ശങ്കറും സുഹൃത്ത് പരശുരാമനും തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ ശങ്കറിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പരശുരാമന് വേണ്ടി പൊന്നാനി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്