30 June 2024 Sunday

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം:ഗവര്‍ണ്ണര്‍ക്ക് കത്തയച്ച് ടികെ അഷറഫ്

ckmnews

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം:ഗവര്‍ണ്ണര്‍ക്ക് കത്തയച്ച് ടികെ അഷറഫ്


പൊന്നാനി:ചമ്രവട്ടം പദ്ധതിയുടെ

റഗുലേറ്റർ ചോർച്ച തടയുന്നതിന് നടക്കുന്ന

പ്രവൃത്തിയിലെ കോടികളുടെ ക്രമക്കേടുകളെ കുറിച്ച് അന്വഷിക്കണം നടത്തണമെന്ന് കോണ്‍ഗ്രസ്.സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡി.സി. സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് കത്തയച്ചു.മലപ്പുറം ജില്ലയിലെ ചമ്രവട്ടം പാലത്തിൻ്റെ നിർമാണം മുതൽ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്ന് വന്നിരുന്നത്.ഇപ്പോള്‍ പാലത്തിൻ്റെ റഗുലേറ്ററിലെ ചോർച്ച തടയാൻ നടത്തുന്ന പ്രവർത്തനങ്ങളിലും കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.പാലത്തിൻ്റെയും റഗുലേറ്ററിൻ്റെയും നിർമാണത്തിലെ കോടികളുടെ അഴിമതിയും ഇപ്പോൾ റഗുലേറ്റർ ചോർച്ച തടയൽ പ്രവൃത്തികളിലെ അഴിമതിയും സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചത്.2009 ൽ 150 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ഈ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിലൂടെ ജനങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും ഒരു പാലം മാത്രമാണ് ലഭിച്ചത്.ബഹുമുഖ പദ്ധതികളോടെ ആരംഭിച്ച ചമ്രവട്ടം പദ്ധതിയിൽ കുടിവെള്ളം,ജലസേചനം,കൃഷി,മത്സ്യബന്ധനം, ടൂറിസം എന്നിവ നടപ്പാക്കാത്തതാണ് ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനാസ്ഥയും എന്ന് ടികെ അഷറഫ് പറഞ്ഞു