30 June 2024 Sunday

പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം കാണാതായ മത്സ്യ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ckmnews

പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം


കാണാതായ മത്സ്യ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി


പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ മത്സ്യ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.പൊന്നാനി പള്ളിപ്പടി സ്വദേശി ഗഫൂർ,അഴീക്കൽ സ്വദേശി സലാം എന്നിവരുടെ മൃതദേഹങ്ങളാണ് മത്സ്യ തൊഴിലാളികൾ കോസ്റ്റൽ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്‌.ചാവക്കാട് എടക്കഴിയൂരിൽ നിന്ന് കാലത്ത് എട്ട് മണിയോടെയാണ് മത്സ്യതൊഴിലാളികൾ മൃതദേഹങ്ങൾ കണ്ടെത്തിയത്.ഗുരുതരമായ പരിക്കുകൾ ഏറ്റ നിലയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.പുലർച്ചെ രണ്ട് മണിയോടെയാണ് പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ആറ് പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്.അപകടത്തിൽ പെട്ട നാല് പേരെ   കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു