26 April 2024 Friday

അർജുൻ ആയങ്കിയുടെ വാഹനം ഒളിപ്പിച്ച സ്ഥലത്ത് നിന്ന് കാണാതായി, മാറ്റിയത് പൊലീസും കസ്റ്റംസും എത്തുന്നതിന് മുമ്പ്

ckmnews

അർജുൻ ആയങ്കിയുടെ വാഹനം ഒളിപ്പിച്ച സ്ഥലത്ത് നിന്ന് കാണാതായി, മാറ്റിയത് പൊലീസും കസ്റ്റംസും എത്തുന്നതിന് മുമ്പ്


കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയെങ്കിയുടെ വാഹനം ഒളിപ്പിച്ച സ്ഥലത്ത് നിന്നും കാണാതായി.അഴീക്കൽ ഉരു നിർമാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയിൽ ചുവന്ന സ്വിഫ്റ്റ് കാർ രാവിലെ കണ്ടെത്തിയിരുന്നു. പൊലീസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം കാണാതായത്.അർജുൻ ആയങ്കിയുടെ സംഘം തന്നെയാണ് കാർ കടത്തിയത് എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചു. അർജുന്റെ കൂട്ടാളിയായ പ്രണവാണ് കാർ കൊണ്ടുപോയതെന്നും, പന്ത്രണ്ട് മണിയോടെ  കാർ വേഗത്തിൽ ഓടിച്ച് പോകുന്നത് കണ്ടുവെന്ന് സമീപവാസികൾ പറഞ്ഞു. രാമനാട്ടുകര സ്വർണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.