27 April 2024 Saturday

സ്ത്രീധനം ചോദിച്ചിട്ടില്ല, എല്ലാം വാങ്ങിതന്നത് അദ്ദേഹം, വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതി

ckmnews

സ്ത്രീധനം ചോദിച്ചിട്ടില്ല, എല്ലാം വാങ്ങിതന്നത് അദ്ദേഹം, വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതി


വിസ്മയയുടെ വിയോഗത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെയുളള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്‌. താരങ്ങളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് എത്തുന്നത്. സ്ത്രീധനം ചോദിക്കുന്ന ആളുകള്‍ക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കരുതെന്നാണ് മാതാപിതാക്കളോട് പലരും പറയുന്നത്. സ്ത്രീധനം എന്ന സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. സെലിബ്രിറ്റികളുടെ വിവാഹ ചിത്രങ്ങള്‍ കുത്തിപ്പൊക്കിയും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.


അതേസമയം തന്‌റെ വിവാഹ ഫോട്ടോ കണ്ട് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അശ്വതി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമെല്ലാം മറുപടിയുമായി അശ്വതി എത്തിയത്. ഭര്‍ത്താവിനൊപ്പമുളള വിവാഹ ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്.


'എന്‌റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ വിഷയം, ഇതാ കണ്ടോളൂ' എന്ന് പറഞ്ഞാണ് നടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'സ്ത്രീധനം എന്റെ ഭര്‍ത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല' എന്ന് അശ്വതി പറയുന്നു. 'അപ്പോള്‍ ആ കഴുത്തില്‍ കിടക്കുന്നതൊക്കെ എന്ന് ചോദിക്കുന്നവരോട്; കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്'