08 May 2024 Wednesday

ചൂലാം വയലിലെ ബെൻസ് കാർ വർക് ഷോപ്പിൽ വൻ തീപിടുത്തം കാറുകൾ കത്തിനശിച്ചു കത്തിയമർന്നത് 11 ആഡംബര കാറുകൾ

ckmnews



കുന്ദമംഗലം: ദേശീയപാത ചൂലാം വയലിൽ വൻകിട കാർ കമ്പനികളുടെ കാർ മാത്രം റിപ്പയർ ചെയ്യുന്നവർക് ഷോപ്പിൽ ഇന്ന് പുലർച്ചെ വൻ തീപിടുത്തം വൻ വിലയുള്ള നിരവധി കാറുകൾ കത്തിനശിച്ചു. പ്രദേശത്തെ നാട്ടുകാരും വെള്ളിമാട്കുന്ന് നരിക്കുനി ഭാഗത്ത് നിന്നുമെത്തിയ ഫയർഫോഴ്സ് യൂനിറ്റും തീ അണക്കാൻ കഠിനശ്രമം നടത്തിവരികയാണ്.എമിറേഴ്സ് വർക് ഷോപ്പാണ് കത്തി നശിച്ചത് കുന്ദമംഗലം പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട് തൃശൂർ സ്വദേശി ജോഫിയുടെ ഉടമസ്ഥയിലുള്ള ഈ വർക് ഷോപ്പിൽ ആഡംബര കാർ മാത്രമാണ് റിപ്പയർ ചെയ്യുന്നത് ഇന്നലെ പതിവ് പോലെ വൈകീട്ട് അടച്ചു പോയതാണ് ഉടമ ഒരുകീലോമീറ്റർ അകലെ വാടക വീട്ടിലാണ് താമസം ഷോട്ട് സർക്യൂട്ടാണോ അട്ടിമറിയാണോ എന്നത് പഴുതടച്ച അന്വേഷണത്തിലെ അറിയാനാകൂ| പതിനൊന്നോളം വരുന്ന ആഡംബര കാറാണ് കത്തി നശിച്ചത് ഒന്നോ രണ്ടോ വാഹനത്തിന് ഒഴികെ ഇൻഷൂറും ഇല്ല എന്നാണറിവ് തൃശൂർ സ്വദേശിയായജോഫി ആഡംബര കാറായ ബെൻസ് ഡീലർഷിപ്പിലെ ജീവനക്കാരനായിരുന്നു അവിടെ നിന്നും റിട്ടയർ ചെയ്ത ശേഷം സ്വന്തമായി ഷോറും ആരംഭിക്കുകയായിരുന്നു ജില്ലക്ക് അകത്ത് നിന്നും പുറത്ത് നിന്നും ആഡംബര കാർ റിപ്പയി റിംഗിനായി ഇവിടെ ആളുകൾ എത്താറുണ്ട് ഇയാൾ പരിസരത്തെ ആളുകളുമായി അധികം ബന്ധമില്ലാത്ത പ്രകൃതക്കാരനാണ്