01 May 2024 Wednesday

കിലോയ്ക്ക് 2.70 ലക്ഷം രൂപ വിലയുള്ള അപൂർവ മിയസാക്കി മാമ്പഴത്തിന് കാവൽക്കാരെ വച്ച് ​ദമ്പതികൾ

ckmnews

കിലോയ്ക്ക് 2.70 ലക്ഷം രൂപ വിലയുള്ള അപൂർവ മിയസാക്കി മാമ്പഴത്തിന് കാവൽക്കാരെ വച്ച് ​ദമ്പതികൾ 


തോട്ടത്തിലെ വിലയേറിയ മാമ്പഴത്തിന് കാവൽക്കാരെ ഏ‍ർപ്പെടുത്തി മധ്യപ്രദേശിലെ ദമ്പതികൾ.ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ജാപ്പനീസ് മിയസാക്കി മാമ്പഴം കൃഷി ചെയ്യുന്ന ദമ്പതികളാണ് തങ്ങളുടെ തോട്ടത്തിലെ മിയസാക്കി മാവുകൾക്ക് കാവൽക്കാരെ ഏ‍ർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാവുകൾക്ക് കാവൽ നിൽക്കാൻ നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയുമാണ് വിന്യസിച്ചിരിക്കുന്നത്.




ജബൽപൂർ നിവാസിയായ സങ്കൽപ് പരിഹാസിന് ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഒരാൾ ഈ മാമ്പഴ തൈകൾ നൽകിയത്. സാധാരണ മാവുകളായിരിക്കുമെന്ന് കരുതിയാണ് അദ്ദേഹവും ഭാര്യ റാണിയും അവരുടെ തോട്ടത്തിൽ മാവിൻ തൈകൾ നട്ടത്. എന്നാൽ വ‍ർഷങ്ങൾ കഴിഞ്ഞു മാവിൽ മാങ്ങ ഉണ്ടാകാൻ തുടങ്ങി. എന്നാൽ മാവിലെ മാങ്ങകൾ കണ്ട് ദമ്പതികൾ ഞെട്ടി. പഴുക്കുന്ന മാങ്ങകളുടെ നിറമാണ് ഇവരെ അത്ഭുതപ്പെടുത്തിയത്. മഞ്ഞയോ പച്ചയോ നിറമല്ല മാമ്പഴങ്ങൾക്ക്. നല്ല ചുവപ്പു നിറത്തിലാണ് മാമ്പഴങ്ങൾ പഴുത്തു കിടക്കുന്നത്. തുട‍ർന്ന് ഈ അപൂർവ ഇനം മാമ്പഴത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തിയപ്പോഴാണ് മാമ്പഴത്തിന്റെ രൂപത്തിൽ തങ്ങൾക്ക് ലോട്ടറിയാണ് അടിച്ചിരിക്കുന്നതെന്ന് ദമ്പതികൾക്ക് മനസ്സിലായത്.




ജാപ്പനീസ് മിയസാക്കി മാമ്പഴം അന്താരാഷ്ട്ര, വിദേശ മാമ്പഴ വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള ലോകത്തിലെ വിലകൂടിയ മാമ്പഴങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഇവ‍ർ അന്താരാഷ്ട്ര വിപണിയിൽ മാമ്പഴം കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് വിറ്റത്.