26 April 2024 Friday

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസ്: ആറുപേര്‍ അറസ്റ്റില്‍

ckmnews

ലഖ്നോ: ഉത്തര്‍പ്രദശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ലഖ്നോവിലെ മാണ്ടിയാവിലാണ് സംഭവം. ഇറ്റൗന്‍ജയില്‍ താമസിക്കുന്ന പെണ്‍കുട്ടി രാവിലെ മാതാവിനോട് വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിപോയതായിരുന്നു. ഓട്ടോ ഡ്രൈവറായ മുഖ്യപ്രതി ഇക്രാമുദ്ദീന്‍ വഴിയില്‍ വെച്ച്‌ പെണ്‍കുട്ടിയെ കാണുകയും ജോലി നല്‍കാമെന്ന വാ​ഗ്ദാനം നല്‍കി മാണ്ഡിയാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ടു. സുഹൃത്തുക്കളായ ഷക്കീല്‍ എന്ന ഛോട്ടു, ഉത്തം ശര്‍മ, മുഹമ്മദ് നഫീസ്, നൂര്‍ മുഹമ്മദ്, പന്നു, റിതേഷ് യാദവ്, ഭോല എന്നിവരോട് വീട്ടിലേക്ക് വരാന്‍ പറയുകയും ഇവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ അക്രമിക്കുകയും ചെയ്തു.

സി.സി.ടിവി തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.