26 April 2024 Friday

പോലീസ് ഏജന്റ് ചമഞ്ഞ് മണ്ണ് അടിക്കുന്നവരില്‍ നിന്ന് 60000 രൂപ തട്ടിയെന്ന് പരാതി കരിമ്പ സ്വദേശിയായ യുവാവിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു

ckmnews

പോലീസ് ഏജന്റ് ചമഞ്ഞ് മണ്ണ് അടിക്കുന്നവരില്‍ നിന്ന് 60000 രൂപ തട്ടിയെന്ന് പരാതി


കരിമ്പ സ്വദേശിയായ യുവാവിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു


ചങ്ങരംകുളം:മണ്ണടിക്കാൻ  പെർമിഷൻ സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ടിപ്പർ ഉടമകളിൽ നിന്ന് 60000 രൂപ കൈപറ്റിയെന്ന പരാതിയില്‍ കരിമ്പ സ്വദേശിയായ യുവവിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു.കരിമ്പ പാലക്കപ്പീടിക സ്വദേശി നൗഫല്‍(36)നെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.പ്രദേശത്തെ എസ്ഡിപിഐ നേതാവും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയുമായിരുന്നു നൗഫൽ 'ചാലിശ്ശേരി  സിഐ തന്റെ സുഹൃത്താണെന്നും ഇയാൾക്ക് പണം കൊടുത്താൽ മണ്ണ് കടത്തിന് അനുവാദം തരുമെന്നും ടിപ്പർ ഉടമകളെ പറഞ്ഞത് വിശ്വസിപ്പിച്ചാണ്  ഇയാൾ  നിന്ന് 60000/- രൂപ കൈപ്പറ്റിയത്.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടക്കാതായപ്പോൾ പണം കൊടുത്തയാൾ തിരിച്ച് ചോദിച്ചപ്പോൾ ഓരോ ഒഴിവ് കഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു.ഇവർ തമ്മിലുള്ള തർക്കത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്യേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.