26 April 2024 Friday

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി പരിചയപ്പെട്ട 12ലധികം സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയതായി പരാതി; യുവാവ് അറസ്റ്റില്‍

ckmnews

മുംബൈ: ( 08.06.2021) മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി പരിചയപ്പെട്ട 12ലധികം സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മെകാനിക്കല്‍ എന്‍ജിനിയറായ മഹേഷ് എന്ന കരണ്‍ ഗുപ്ത(32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച മുംബൈയിലെ മലാഡ് പ്രദേശത്ത് വച്ചാണ് മുംബൈ പൊലീസ് പ്രതിയെ പിടികൂടിയത്.


വൈവാഹിക സൈറ്റുകളിലൂടെയാണ് ഇയാള്‍ വിദ്യാസമ്ബന്നരായ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. പരിചയം ആകുന്നതോടെ റസ്റ്ററന്റിലോ മാളിലോ പബിലോ വച്ച്‌ കാണാമെന്ന് പറയും. അത്തരം കൂടിക്കാഴ്ചകള്‍ക്കിടയിലാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തതെന്ന് ഡിസിപി സുരേഷ് മെങ്ഗാഡെ പറഞ്ഞു. നാലു മാസമായി ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.