26 April 2024 Friday

പോക്സോ കേസില്‍ ടെലിവിഷന്‍ താരം അറസ്റ്റില്‍

ckmnews

മുംബൈ: പോക്​സോ കേസില്‍ ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍. നിലവില്‍ പൊലീസ്​ കസ്റ്റഡിയിലാണ്​ പേള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്​ദാനം ചെയ്​ത്​ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ നടനെതിരെയുള്ള പരാതി.

നടനെതിരെയും മറ്റു അഞ്ചുപേര്‍​ക്കുമെതിരെയുമാണ്​ മാല്‍വാനി പൊലീസ്​ കേസെടുത്തിരുന്നത്​. പ്രതികള്‍ ആദ്യം കാറില്‍വെച്ച്‌​ ബലാത്സംഗം ചെയ്​തതായും പിന്നീടും നിരവധി തവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന്​ നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന്​ വെള്ളിയാഴ്ച വൈകിട്ടാണ് താരം​ അറസ്റ്റിലാകുന്നത്​. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ്​ പേള്‍. നാഗിന്‍ 3, ബ്രഹ്​മരക്ഷസ്​ 2, ദില്‍ കി നസര്‍ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷമിട്ടിരുന്നു.