27 April 2024 Saturday

പട്ടാപ്പകല്‍ നടുറോട്ടില്‍ കത്തികാട്ടി യുവാവിനെ റാഞ്ചാന്‍ ശ്രമം; ഏഴു പേര്‍ക്കെതിരെ കേസ്

ckmnews

ടൗ​ണി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ന​ടു​റോ​ട്ടി​ല്‍ ക​ത്തി​കാ​ട്ടി യു​വാ​വി​നെ റാ​ഞ്ചാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രു​ടെ ചെ​റു​ത്തു​നി​ല്‍​പി​ല്‍ വി​ഫ​ല​മാ​യി. കൊ​യി​ലാ​ണ്ടി ഊ​ര​ള്ളൂ​ര്‍ സ്വ​ദേ​ശി മേ​ക്കു​റി​ക​ണ്ടി ഷം​സാ​ദി​നെ​യാ​ണ് (42) ഏ​ഴു​പേ​ര​ട​ങ്ങു​ന്ന അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്.

മേ​യ് 27ന് ​ടൗ​ണി​ലെ പ​യ്യോ​ളി - പേ​രാ​മ്ബ്ര റോ​ഡി​ല്‍ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സി​നി​മ സ്​​റ്റൈ​ലി​ല്‍ ത​ല​ശ്ശേ​രി ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്ബ​റി​ലു​ള്ള കാ​റി​ല്‍ ഏ​ഴം​ഗ സം​ഘ​മെ​ത്തി​യ​ത്. മ​റ്റൊ​രു കാ​റി​ല്‍ സ​ഞ്ച​രി​ച്ച ഷം​സാ​ദി​നെ അ​ക്ര​മി​ക​ള്‍ പി​ടി​കൂ​ടി ബ​ല​മാ​യി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഷം​സാ​ദ്​ നി​ല​വി​ളി​ച്ച്‌ ശ​ബ്​​ദ​മു​ണ്ടാ​ക്കി​യ​തോ​ടെ സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു . ഇ​തേ​ത്തു​ട​ര്‍​ന്ന് ശ്ര​മ​മു​പേ​ക്ഷി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞ അ​ക്ര​മി​ക​ള്‍ അ​ല്‍​പം ദൂ​രെ മാ​റി നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ പ​യ്യോ​ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര​ട​ക്കം ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ​യ്യോ​ളി​യി​ലെ സു​ഹൃ​ത്തി​ന് പാ​സ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വേ​ണ്ടി എ​ത്തി​യ​താ​ണെ​ന്നും പാ​സ്പോ​ര്‍​ട്ട് ത​ന്നെ ഏ​ല്‍​പി​ച്ച വ്യ​ക്തി​യോ​ട്​ അ​ക്ര​മി​ക​ള്‍​ക്കു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നും ഷം​സാ​ദ് പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​വെ​ങ്കി​ലും, ഇ​ക്കാ​ര്യം മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​പി​ന്നി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ പ​യ്യോ​ളി സി.​ഐ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി ഊ​ര്‍​ജി​ത തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.