27 April 2024 Saturday

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്‌ നോട്ടീസയച്ചു; അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളാകും

ckmnews

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്‌ നോട്ടീസയച്ചു; അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളാകും


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അതീവ നിർണായക നീക്കവുമായി കസ്റ്റംസ്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു.


യുഎഇ കോൺസൽ ജനറലിന് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നൽകിയത്.



കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വർണം പിടിച്ചതിന് പിന്നാലെ ഗൾഫിലേക്ക് കടന്നിരുന്നു.