27 April 2024 Saturday

തുണിത്തരങ്ങൾ,പാദരക്ഷകൾ,ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്ത് കാണിച്ചാൽ പ്രവേശനം പൊതുസ്ഥങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് പ്രഭാത നടത്തം ആവാം

ckmnews

തുണിത്തരങ്ങൾ,പാദരക്ഷകൾ,ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്ത് കാണിച്ചാൽ പ്രവേശനം


പൊതുസ്ഥങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് പ്രഭാത നടത്തം ആവാം


തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ വ്യക്തമാക്കി സർക്കാർ. പൊതുസ്ഥങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല.തുണിത്തരങ്ങൾ, പാദരക്ഷകൾ,ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂവെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ജൂൺ 9 വരെയാണ് ഇളവുകളോട് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.