08 May 2024 Wednesday

കോവിഡ് 19: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34 ലെത്തിച്ച് ജില്ല 3,990 പേര്‍ക്ക് വൈറസ് ബാധ; 4,289 പേര്‍ക്ക് രോഗമുക്തി

ckmnews

കോവിഡ് 19: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34 ലെത്തിച്ച് ജില്ല


3,990 പേര്‍ക്ക് വൈറസ് ബാധ; 4,289 പേര്‍ക്ക് രോഗമുക്തി


പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ വിജയത്തിലേക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിണ്ടും കുറഞ്ഞ് 12.34 ശതമാനത്തിലെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ഇന്ന് (മെയ് 29) 3,990 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 3,838 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 109 പേര്‍ക്ക് വൈറസ്ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രോഗമുക്തരായ 4,289 പേരുള്‍പ്പടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,41,252 ആയി.  


64,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,039 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,445 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 303 പേരും 187 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍

(ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,135 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 818 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് വിധേയരാകണം


ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളോ മറ്റേതെങ്കിലും കോവിഡ് രോഗബാധതരുമായി സമ്പര്‍ക്കമോ ഉണ്ടായാല്‍ പരിശോധനക്ക് വിധേയരാകേണ്ടതാണ്. പരിശോധനാ ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ശനിയാഴ്ച (മെയ് 29) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 08

ആലങ്കോട് 36

ആലിപ്പറമ്പ് 15

അമരമ്പലം 85

ആനക്കയം 22

അങ്ങാടിപ്പുറം 85

അരീക്കോട് 37

ആതവനാട് 39

ഊരകം 39

ചാലിയാര്‍ 13

ചീക്കോട് 47

ചേലേമ്പ്ര 34

ചെറിയമുണ്ടം 46

ചെറുകാവ് 23

ചോക്കാട് 90

ചുങ്കത്തറ 19

എടക്കര 17

എടപ്പറ്റ 22

എടപ്പാള്‍ 26

എടരിക്കോട് 32

എടവണ്ണ 26

എടയൂര്‍ 143

ഏലംകുളം 37

ഇരിമ്പിളിയം 25

കാലടി 39

കാളികാവ് 20

കല്‍പകഞ്ചേരി 42

കണ്ണമംഗലം 31

കരുളായി 61

കരുവാരക്കുണ്ട് 49

കാവനൂര്‍ 32

കീഴാറ്റൂര്‍ 32

കീഴുപറമ്പ് 01

കോഡൂര്‍ 12

കൊണ്ടോട്ടി 25

കൂട്ടിലങ്ങാടി 62

കോട്ടക്കല്‍ 52

കുറുവ 44

കുറ്റിപ്പുറം 48

കുഴിമണ്ണ 39

മക്കരപ്പറമ്പ് 45

മലപ്പുറം 77

മമ്പാട് 19

മംഗലം 39

മഞ്ചേരി 109

മങ്കട 97

മാറാക്കര 30

മാറഞ്ചേരി 77

മേലാറ്റൂര്‍ 41

മൂന്നിയൂര്‍ 34

മൂര്‍ക്കനാട് 29

മൂത്തേടം 36

മൊറയൂര്‍ 17

മുതുവല്ലൂര്‍ 13

നന്നമ്പ്ര 13

നന്നംമുക്ക് 25

നിലമ്പൂര്‍ 38

നിറമരുതൂര്‍ 36

ഒതുക്കുങ്ങല്‍ 36

ഒഴൂര്‍ 34

പള്ളിക്കല്‍ 31

പാണ്ടിക്കാട് 21

പരപ്പനങ്ങാടി 58

പറപ്പൂര്‍ 62

പെരിന്തല്‍മണ്ണ 44

പെരുമണ്ണ ക്ലാരി 02

പെരുമ്പടപ്പ് 19

പെരുവള്ളൂര്‍ 52

പൊന്മള 50

പൊന്മുണ്ടം 18

പൊന്നാനി 79

പൂക്കോട്ടൂര്‍ 15

പോരൂര്‍ 30

പോത്തുകല്ല് 07

പുലാമന്തോള്‍ 06

പുളിക്കല്‍ 24

പുല്‍പ്പറ്റ 48

പുറത്തൂര്‍ 22

പുഴക്കാട്ടിരി 44

താനാളൂര്‍ 48

താനൂര്‍ 80

തലക്കാട് 18

തവനൂര്‍ 10

താഴേക്കോട് 17

തേഞ്ഞിപ്പലം 35

തെന്നല 25

തിരുനാവായ 26

തിരുവാലി 25

തൃക്കലങ്ങോട് 49

തൃപ്രങ്ങോട് 09

തുവ്വൂര്‍ 13

തിരൂര്‍ 47

തിരൂരങ്ങാടി 43

ഊര്‍ങ്ങാട്ടിരി 36

വളാഞ്ചേരി 81

വളവന്നൂര്‍ 29

വള്ളിക്കുന്ന് 14

വട്ടംകുളം 31

വാഴക്കാട് 14

വാഴയൂര്‍ 37

വഴിക്കടവ് 25

വെളിയങ്കോട് 28

വേങ്ങര 39

വെട്ടത്തൂര്‍ 34

വെട്ടം 30

വണ്ടൂര്‍ 115