Wayanad
മാതാപിതാക്കള്‍ക്കൊപ്പം നടന്ന ഏഴ് വയസുകാരിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം

വയനാട്: മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവച്ച് കാല്‍നടയാത്രികയായ ഏഴു വയസുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കല്‍ സന്തോഷ്-സിജില ദന്പതികളുടെ മകള്‍ മഗല്സ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആറാട്ടുത്തറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.