11 May 2024 Saturday

മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു:ഇന്ന് 5,388 പേര്‍ക്ക് രോഗം

ckmnews

മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ 5,000 കവിഞ്ഞു:ഇന്ന് 5,388 പേര്‍ക്ക് രോഗം


മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. ബുധനാഴ്ച (മെയ് 12) 5,388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം 5,000 കടക്കുന്നത്.  പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. 39.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.


രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണമാണ് ബുധനാഴ്ചയും കൂടുതല്‍. ഇത്തരത്തില്‍ 5,185 പേര്‍ക്കാണ് രോഗബാധ. 128 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


74,480 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 48,529 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,450 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 162 പേരും 228 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 163 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.


ബുധനാഴ്ച 3,946 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,67,148 ആയി. ജില്ലയില്‍ ഇതുവരെ 732 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


 

ബുധനാഴ്ച (മെയ് 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 64

ആലങ്കോട് 34

ആലിപ്പറമ്പ് 33

അമരമ്പലം 18

ആനക്കയം 36

അങ്ങാടിപ്പുറം 101

അരീക്കോട് 48

ആതവനാട് 53

ഊരകം 33

ചാലിയാര്‍ 11

ചീക്കോട് 24

ചേലേമ്പ്ര 32

ചെറിയമുണ്ടം 25

ചെറുകാവ് 21

ചോക്കാട് 57

ചുങ്കത്തറ 39

എടക്കര 35

എടപ്പറ്റ 12

എടപ്പാള്‍ 96

എടരിക്കോട് 29

എടവണ്ണ 66

എടയൂര്‍ 48

ഏലംകുളം 37

ഇരിമ്പിളിയം 35

കാലടി 59

കാളികാവ് 96

കല്‍പകഞ്ചേരി 42

കണ്ണമംഗലം 46

കരുളായി 12

കരുവാരക്കുണ്ട് 33

കാവനൂര്‍ 88

കീഴാറ്റൂര്‍ 40

കീഴുപറമ്പ് 33

കോഡൂര്‍ 44

കൊണ്ടോട്ടി 89

കൂട്ടിലങ്ങാടി 51

കോട്ടക്കല്‍ 76

കുറുവ 33

കുറ്റിപ്പുറം 84

കുഴിമണ്ണ 20

മക്കരപ്പറമ്പ് 51

മലപ്പുറം 354

മമ്പാട് 34

മംഗലം 28

മഞ്ചേരി 183

മങ്കട 36

മാറാക്കര 33

മാറഞ്ചേരി 133

മേലാറ്റൂര്‍ 16

മൂന്നിയൂര്‍ 67

മൂര്‍ക്കനാട് 26

മൂത്തേടം 11

മൊറയൂര്‍ 49

മുതുവല്ലൂര്‍ 30

നന്നമ്പ്ര 29

നന്നംമുക്ക് 28

നിലമ്പൂര്‍ 62

നിറമരുതൂര്‍ 15

ഒതുക്കുങ്ങല്‍ 35

ഒഴൂര്‍ 26

പള്ളിക്കല്‍ 40

പാണ്ടിക്കാട് 34

പരപ്പനങ്ങാടി 130

പറപ്പൂര്‍ 35

പെരിന്തല്‍മണ്ണ 99

പെരുമണ്ണ ക്ലാരി 23

പെരുമ്പടപ്പ് 50

പെരുവള്ളൂര്‍ 56

പൊന്മള 19

പൊന്മുണ്ടം 27

പൊന്നാനി 80

പൂക്കോട്ടൂര്‍ 28

പോരൂര്‍ 34

പോത്തുകല്ല് 20

പുലാമന്തോള്‍ 18

പുളിക്കല്‍ 33

പുല്‍പ്പറ്റ 38

പുറത്തൂര്‍ 68

പുഴക്കാട്ടിരി 36

താനാളൂര്‍ 21

താനൂര്‍ 29

തലക്കാട് 33

തവനൂര്‍ 108

താഴേക്കോട് 46

തേഞ്ഞിപ്പലം 40

തെന്നല 31

തിരുനാവായ 47

തിരുവാലി 154

തൃക്കലങ്ങോട് 41

തൃപ്രങ്ങോട് 26

തുവ്വൂര്‍ 15

തിരൂര്‍ 97

തിരൂരങ്ങാടി 61

ഊര്‍ങ്ങാട്ടിരി 70

വളാഞ്ചേരി 68

വളവന്നൂര്‍ 80

വള്ളിക്കുന്ന് 65

വട്ടംകുളം 29

വാഴക്കാട് 25

വാഴയൂര്‍ 31

വഴിക്കടവ് 35

വെളിയങ്കോട് 67

വേങ്ങര 73

വെട്ടത്തൂര്‍ 15

വെട്ടം 21

വണ്ടൂര്‍ 113