26 April 2024 Friday

ആര് വാഴും ആര് വീഴും:തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കേരളം നാളെ വിധിയെഴുതും

ckmnews

ആര് വാഴും ആര് വീഴും:തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കേരളം നാളെ വിധിയെഴുതും


ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബഹളങ്ങൾക്കുമൊടുവിൽ കേരളം നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അവസാനിച്ചു.നിശബ്ദ പ്രചരണങ്ങളും അവസാനിച്ചതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍ തിരഞ്ഞെടുപ്പിനിറങ്ങുകയാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളത്. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടും.