26 April 2024 Friday

അറിവും വായനയും സംസ്കാരത്തിൻ്റെ അടയാളങ്ങൾ:ആലംകോട് ലീലാകൃഷ്ണൻ

ckmnews



എടപ്പാൾ: സമൂഹത്തെ സാംസ്കാരികമായി പരിപോഷിപ്പിക്കാൻ  വായനയും അതിലൂടെ ആർജിക്കുന്ന അറിവും അനിവാര്യമാണെന്ന് പ്രശസ്ത കവി ആലംകോട് ലീലാകൃഷണൻ അഭിപ്രായപ്പെട്ടു.ഐഡിയൽ ഇൻ്റർനാഷണൽ സ്കൂളിലെ ടോപ്പേഴ്സ് മീറ്റ് ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2019 -20 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിലും പ്ലസ്റ്റു പരിക്ഷയിലും ഫുൾ എ പ്ലസ് നേടിയ വിദ്യാത്ഥികൾക്കും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാത്ഥികൾക്കും രാജ്യപുരസ്കാർ നേടിയവർക്കും അദ്ദേഹം ട്രോഫികൾ സമ്മാനിച്ചു.

ഐഡിയൽ ട്രസ്റ്റ്സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മാനേജർ മജീദ് ഐഡിയൽ, ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,സിബിഎസ്ഇ പ്രിൻസിപ്പാൾ സമീർ ആസിഫ്. പ്രവീണ രാജ ,കെ ബിന്ദു, പ്രിയ അരവിന്ദ്, ഉമർ പുനത്തിൽ, ഉഷ കൃഷ്ണകുമാർ, വി മൊയ്തു, പി വി സിന്ധു, അഭിലാഷ് ശങ്കർ പ്രസംഗിച്ചു.