26 April 2024 Friday

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്.

ckmnews

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചക്കിടെ ഇന്ധന വില കുറയുന്നത് ഇത് മൂന്നാം തവണയാണ്. ഇതുവരെ പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.


കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.44 രൂപയും ഡീസലിന് 84.97 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 90.82 രൂപയും ഡീസല്‍ ഒരു ലിറ്ററിന് 85.37 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 92.44 രൂപയും ഡീസലിന് 86.90 രൂപയുമാണ് വില.


തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധന വിലയാണ് അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച്‌ കുറയുന്നത്.