27 April 2024 Saturday

സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ തടസ്സങ്ങള്‍ നീക്കി ചലിച്ചു തുടങ്ങി

ckmnews

കൈറോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ തടസ്സങ്ങള്‍ നീക്കി ചലിച്ചു തുടങ്ങി. പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ് കപ്പലിന്റെ തടസ്സം നീക്കിയതെന്നും ഷിപ്പിങ് സര്‍വീസസ് കമ്ബനിയായ ഇഞ്ച്‌കേപ്പിനെ ഉദ്ധരിച്ച്‌ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പല്‍പ്പാത ഉടന്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എവര്‍ഗ്രീന്‍ മറീന്‍ കമ്ബനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഡച്ച്‌ കമ്ബനിയായ റോയല്‍ ബോസ്‌കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്.