26 April 2024 Friday

എഎം രോഹിത്തിന് കെട്ടിവെക്കാനുള്ള തുക സമ്മാനിച്ച് പൊന്നാനിയിലെ മത്സ്യ തൊഴിലാളികള്‍

ckmnews


പൊന്നാനി:യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന് കെട്ടിവെക്കാനുള്ള തുക സമ്മാനിച്ച് മത്സ്യ തൊഴിലാളികള്‍.പൊന്നാനിയിലെ തൊഴിലാളികളാണ് രോഹിത്തിന് കെട്ടിവെക്കാനുള്ള തുക സമ്മാനിച്ചത്.കാലത്ത് 10.30 മുതല്‍ ഉച്ചക്ക് 2 വരെ പൊന്നാനിയിലെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത രോഹിത്ത് 3 മണിയോടെ വന്നേരിയില്‍ നിന്ന് തുടങ്ങി പാലപ്പെട്ടി വെളിയംകോട് പുതുപൊന്നാനി പൊന്നാനി വഴി കുണ്ടുകടവില്‍ അവസാനിക്കുന്ന റോഡ്ഷോയില്‍ പങ്കെടുക്കും